മാലിന്യം നിറഞ്ഞ അലനല്ലൂർ കാട്ടുകുളം
അലനല്ലൂർ: മാലിന്യം നിറഞ്ഞ് കാട്ടുകുളം. ഭക്ഷണ കടലാസ് പ്ലേറ്റ്, ചപ്പുചവർ എന്നിവയടക്കം മാവിന്യമാണ് ഇതിൽ തള്ളുന്നത്. നിരവധി ആളുകളാണ് നിത്യവും കുളിക്കാനും, അലക്കാനുമായി കുളത്തിലെത്തുന്നത്. വർഷങ്ങൾക്ക് മുമ്പാണ് അലനല്ലൂർ ഗ്രാമ പഞ്ചായത്ത് കുളം നവീകരണ പ്രവൃത്തി നടത്തുമ്പോൾ വൃത്തിയാക്കിയത്.
ചളിയും മാലിന്യവും ഉള്ളതിനാൽ കുളത്തിലെ വെള്ളത്തിന് ദുർഗസം വമിക്കുന്ന നിലയിലാണ്. കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാനപാതക്ക് അരികിലാണ് കുളം. എന്നാൽ, കുളം വൃത്തിയാക്കാനും നവീകരിക്കാനും കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതിയിൽ മൂന്ന് ലക്ഷം രൂപ വകയിരുത്തിയതായി അലനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. റംല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.