ചിത്രകാരനായ നാരായണൻ കുട്ടി ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിൽ പൂക്കളം ഒരുക്കുന്നു
ഒറ്റപ്പാലം: ഓണപ്പൂക്കളങ്ങൾ ആചാരത്തനിമക്കപ്പുറം അലങ്കാര കാഴ്ചകളും മത്സര ഇനങ്ങളുമായി മാറിയതോടെ വിദഗ്ധരായ ചിത്രകാരന്മാർക്കും അവസരമായി. വലിപ്പത്തിലും ആകർഷണീയതയിലും പരസ്പരം മത്സരിക്കുന്നിടത്താണ് ചിത്രകാരന്മാരുടെ സേവനം നിർബന്ധിതമാകുന്നത്. ചിത്രകാരന്മാർ നിർദേശിക്കുന്ന പൂക്കൾക്ക് എന്ത് വിലയാണെങ്കിലും വാങ്ങി നൽകാൻ സ്ഥാപനങ്ങളുടെ ഉത്തരവാദപ്പെട്ടവർ മടിക്കാറില്ലെന്നതാണ് അനുഭവം.
സംഘാടകരുടെ കരവിരുതിൽ ആകർഷകമായ പൂക്കളങ്ങൾ നിർമിക്കാൻ കഴിയാതെ വരുന്നിടത്താണ് ആർട്ടിസ്റ്റുകളുടെ സേവനം തേടേണ്ടിവരുന്നത്. വലിയ പൂക്കളങ്ങൾക്ക് ഔട്ട് ലൈൻ വരക്കുന്നത് മുതൽ പൂർണമായ നിർമാണം വരെ ഇക്കൂട്ടരെ ഏൽപ്പിക്കുന്നതും പതിവാണ്. അതേസമയം പൂക്കളത്തിന്റെ മാതൃക വരച്ചിടുന്ന മുറക്ക് വനിത ജീവനക്കാർ പൂക്കളിടാനും സന്നദ്ധരാകാറുണ്ട്. പൂക്കളം നിർമാണത്തിൽ ചിത്രകാരന്മാർ തമ്മിൽ ആരോഗ്യകരമായ മത്സരവും പതിവാണ്. ആർട്ടിസ്റ്റുകളുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ച വിവിധ തരം പൂക്കളങ്ങളിൽനിന്ന് സംഘാടകർ ഇഷ്ടപ്പെട്ട മോഡൽ തെരഞ്ഞെടുക്കും. ബാങ്കിങ് സ്ഥാപനങ്ങളും മറ്റു വ്യാപാര സ്ഥാപനങ്ങളും നിർമിക്കുന്ന പൂക്കളങ്ങളിലാണ് പ്രധാനമായും ചിത്രകാരന്മാരുടെ കൈയൊപ്പ് പതിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.