തകർന്നു കിടക്കുന്ന തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡ്
തിരുവല്ല: കുണ്ടും കുഴിയും നിറഞ്ഞതോടെ തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡിൽ ദുരിത യാത്ര. എം.പി ഫണ്ടില്‍ നിന്നുളള തുക ഉപയോഗിച്ച് ഏതാനും വര്‍ഷം മുമ്പ് റോഡ് ടാര്‍ ചെയ്തിരുന്നു. പിന്നീട് കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ബൈപാസിലെ സിഗ്നല്‍ പോയന്റുകള്‍ ഒഴിവാക്കാന്‍ റെയില്വേസ്റ്റേഷന് റോഡു വഴിയാണ് നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. സ്വകാര്യ ഭൂമിയിൽ നിന്നിരുന്ന മതിൽക്കെട്ട് രണ്ടാഴ്ച മുമ്പ് റോഡിലേക്ക് ഇടിഞ്ഞു വീണിരുന്നു.
സമീപ നിന്നും റോഡിലേക്ക് വളർന്നിറങ്ങി നിൽക്കുന്ന മരച്ചില്ലകളും വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ജൈവാവശിഷ്ടം ഉള്‍പ്പടെ മാലിന്യവും ഇവിടെ വലിച്ചെറിയുന്നുണ്ട്. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് റോഡ് വീതികൂട്ടിപ്പണിയുമെന്ന് ഇ. അഹമ്മദ് കേന്ദ്ര സഹമന്ത്രിയായിരുന്ന കാലത്ത് പ്രഖ്യാപിച്ചിരുന്നതാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായില്ല. മല്ലപ്പളളി റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ റെയില്വേസ്റ്റേഷന് മുന്നിലൂടെ കടത്തിവിടുന്നതിനുളള നിര്‍ദേശവും ഉണ്ടായിരുന്നു. റോഡിന്റെ അസൗകര്യം മൂലം നടന്നില്ല. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള റോഡ് ആയതിനാൽ നഗരസഭക്ക് വീതികൂട്ടി വഴി മെച്ചപ്പെടുത്താനുമാകില്ല. കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികള്‍ സ്റ്റേഷനില്‍ നടന്നുവരികയാണ്. എന്നാൽ റോഡ് മാത്രം വികസിപ്പിക്കാന്‍ നടപടിയില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കോന്നി: കോടികൾ മുടക്കി നിർമിച്ച പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകൽ ജങ്ഷനിൽ രൂപപ്പെട്ട കുഴി അപകട ഭീഷണിയാകുന്നു. മാസങ്ങൾക്കു മുമ്പ് രൂപപ്പെട്ട കുഴിയിൽ വാഹനങ്ങൾ വീണ് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയതോടെ കോൺക്രീറ്റ് ചെയ്ത് ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകൽ ജങ്ഷനിൽ രൂപപ്പെട്ട കുഴി
വലിയ വാഹനങ്ങൾ കയറി ഇറങ്ങുന്തോറും കുഴി കൂടുതൽ വലുതാകുകയാണ്. രാത്രിയും പകലും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാൻ തുടങ്ങിയതോടെ നാട്ടുകാർ തന്നെ അപകട മുന്നറിയിപ്പ് സൂചന നൽകിയിരിക്കുകയാണ് ഇപ്പോൾ. വലിയ വാഹനങ്ങൾ കടന്ന് പോകുന്നത് കൊണ്ടാണ് റോഡ് ഇളക്കുന്നതെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്ന ന്യായം. ഈ ഭാഗത്ത് കൂടി കടന്നുപോകുന്ന ഓടക്ക് സ്ലാബ് സ്ഥാപിക്കാത്തതും അപകടക്കെണിയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.