പുലിക്ക് സമാനമായ ജീവി വാഹനമിടിച്ച് ചത്ത നിലയിൽ; പൂച്ചപ്പുലിയെന്ന് നിഗമനം

തിരുവല്ല: സംസ്ഥാന പാതയിലെ തിരുവല്ല മണിപ്പുഴയിൽ പുലിക്ക് സമാനമായ ജീവിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെ ആറോടെ പത്ര വിതരണക്കാരനാണ് ചത്ത നിലയിൽ ജീവിയെ കണ്ടെത്തിയത്.

പൂച്ചപ്പുലി ആണിതെന്ന പ്രാഥമിക നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. നേരിട്ട് എത്തിയശേഷം മാത്രമ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവു എന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു.

മണിപ്പുഴയിലെ തന്നെ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തെ പുരയിടത്തിൽ രണ്ടാഴ്ച മുമ്പ് പുലിക്ക് സമാനമായ ജീവിയെ കണ്ടതിനെ തുടർന്ന് നാടകെ ഭീതി പടർന്നിരുന്നു. കണ്ടത് പൂച്ചപ്പുലിയെ ആണെന്ന് റാന്നിയിൽ നിന്നെത്തിയ വനപാലക സംഘം സ്ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - leopard-like creature found dead after being hit by vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.