കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിനായി നടത്തിയ വായനശാല സമിതി രൂപവത്കരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. വായനശാല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ 30 വരെ മെംബർഷിപ് കാമ്പയിൻ, വിദ്യാർഥികളെ ആകർഷിക്കുന്നതിനുവേണ്ടി പ്രത്യേക പരിപാടികൾ, എല്ലാ മാസങ്ങളിലും പുസ്തക ചർച്ചകളും സാംസ്കാരിക സംഗമങ്ങളും ജനകീയ പുസ്തക ശേഖരണം, വിവിധ വേദികളുടെ രൂപവത്കരണം, ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.
70 വർഷത്തെ പാരമ്പര്യമുള്ള പഞ്ചായത്ത് വായനശാല വായനക്കാർ കുറഞ്ഞും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൊണ്ടും നാശത്തിന്റെ വക്കത്ലായിരുന്നു. ഇതിനെ പുനരുജ്ജീവിപ്പിച്ച് പുതിയ കെട്ടിട സൗകര്യത്തിൽ കഴിഞ്ഞ ജനുവരിയിലാണ് പ്രവർത്തന സജ്ജമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.