താമരശ്ശേരി ചുരത്തിൽ നിയന്ത്രണംവിട്ട ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു

താമരശ്ശേരി: ചുരത്തിൽ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞു.


ആറാം വളവിന് സമീപം വൈകിട്ട് 4.20നായിരുന്നു അപകടം. ചുരത്തിൽ ബ്ലോക്കിൽപെട്ട് വാഹനങ്ങൾ നിർത്തിയിരിക്കെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.


മൂന്ന് കാറും ബൈക്കുമടക്കം ഏഴു വാഹനങ്ങൾ തകർന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Lorry accident at thamarassery churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.