എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ അനുവദിക്കരുത്; ഉമാ തോമസിന് പിന്തുണയുമായി സാന്ദ്രാ തോമസ്

കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമാതോമസിനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതിഷേധവുമായി നിർമാതാവ് സാന്ദ്രാ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്. എതിർക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് അനുവദിക്കരുതെന്നായിരുന്നു സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചത്.

നിരവധി യുവതികൾ ലൈംഗികാ​രോപണങ്ങൾ ഉന്നയിച്ച രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് നിലപാടെടുത്തതിന് പിന്നാലെയാണ് ഉമാതോമസിനെതിരെ സൈബർ ആ​ക്രമണം രൂക്ഷമായത്.

ഉമാ തോമസ് എം.എൽ.എക്കെതിരെ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ രാഷ്ട്രീയ ഭേദമെ​ന്യേ എതിർക്കപ്പെടേണ്ടതാണെന്നും സാന്ദ്ര അഭിപ്രായപ്പെട്ടു. കേരള രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ലൈംഗികാതിക്രമ പരമ്പരയുടെ വിവരങ്ങൾ ഒരു യുവ എം.എൽ.എക്കെതിരെ ഉണ്ടായപ്പോൾ അതിൽ ഒരു സ്ത്രീ എന്ന നിലയിൽ ശക്തമായ നിലപാട് സ്വീകരിച്ച ഉമാ തോമസ് എം.എൽ.എയെ സൈബർ ഇടത്തിൽ അക്രമിക്കുന്നതിനെ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു. അക്കൂട്ടത്തിൽ ഉമാ തോമസ് പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവർ ആരെങ്കിലും പങ്കാളികൾ ആയിട്ടുണ്ടെങ്കിൽ ആ പ്രസ്ഥാനം അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും വേണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഉമാ തോമസ് എം.എൽ.എക്കെതിരെ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു. കേരളാ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ലൈംഗികാതിക്രമ പരമ്പരയുടെ വിവരങ്ങൾ ഒരു യുവ എം.എൽ.എക്കെതിരെ ഉണ്ടായപ്പോൾ അതിൽ ഒരു സ്ത്രീ എന്ന നിലയിൽ ശക്തമായ നിലപാട് സ്വീകരിച്ച ഉമാ തോമസ് എം.എൽ.എയെ സൈബർ ഇടത്തിൽ അക്രമിക്കുന്നതിനെ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു. അവരുടെ പ്രസ്ഥാനം സൈബർ ഇടങ്ങളിലെ അക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും അതിൽ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവർ ആരെങ്കിലും പങ്കാളികൾ ആയിട്ടുണ്ടെങ്കിൽ ആ പ്രസ്ഥാനം അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും വേണം .

സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യേ എതിർക്കപ്പെടേണ്ടതാണ്. അങ്ങനെ എതിർക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്, അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടാ.


Full View

Tags:    
News Summary - Sandra Thomas supports Uma Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.