റാന്നി: റാന്നിയിൽ വാതക ശ്മശാനത്തിൽ സംസ്കാരത്തിനിടെ തീ പടർന്ന് യുവാവിന് പൊള്ളലേറ്റു. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ സ്വദേശി ജിജോക്കാണ് പൊള്ളലേറ്റത്.
ജിജോയുടെ അടുത്ത ബന്ധുവിന്റേതായിരുന്നു സംസ്കാരം. കർപ്പൂരം കത്തിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തിലാണ് അപകടമുണ്ടായത്. വാതക ചോര്‍ച്ചയാണ് അപകട കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
ജിജോയുടെ ബന്ധുവായ മന്ദിരം സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് അപകടം. മതപരമായ ചടങ്ങിന്റെ ഭാഗമായി കര്‍പ്പൂരത്തില്‍ തീ കൊളുത്തുന്നതിനിടയിലാണ് സംഭവം. ഇതിനിടെ തീ കൊളുത്തുകയായിരുന്ന ജിജോയുടെ മേലേക്ക് തീ പടരുകയായിരുന്നു. യുവാവ് നനഞ്ഞ വസ്ത്രം ധരിച്ചത് കൊണ്ട് വലിയ അപകടമാണ് ഒഴിവായി. പൊള്ളലേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.