ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം -ഡി.ജി.പിക്ക് പരാതി

ആലപ്പുഴ: ഷാഫി പറമ്പിൽ എം.പിയുടെയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ ഡി.ജി.പിക്ക് പരാതി നൽകി. ഇരുവരുടെയും നേതൃത്വത്തിൽ രാഷ്ട്രീയരംഗത്ത് വലിയൊരു ക്രിമിനൽസംഘം വളർന്നുകൊണ്ടിരിക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

അധികാരവും പണവും ദുർവിനിയോഗംചെയ്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഈ സംഘം പാലക്കാട്‌ നിയമസഭ ഉപതെരഞ്ഞെടുപ്പ് വേളയിൽ ട്രോളി ബാഗിൽ പണം കടത്തിയെന്ന ആരോപണം നേരിട്ടിരുന്നു. വയനാട് ദുരിതബാധിതർക്ക്​ 2.40 കോടി രൂപ പിരിച്ചുനൽകുമെന്ന്‌ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നനിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇങ്ങനെ പിരിച്ച കോടികൾ സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ വിമർശനമുയർന്നപ്പോൾ മറുപടി നൽകാൻ നേതൃത്വം തയാറായില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലും പണവും സ്വാധീനവും ഉപയോഗിച്ച് വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. എം.എൽ.എയായതിനു ശേഷമുള്ള രാഹുലിന്‍റെ സാമ്പത്തികവളർച്ച ദുരൂഹമാണെന്ന ആക്ഷേപം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെക്കും ലഭിച്ചിട്ടുണ്ടെന്നും ജിസ്​മോൻ ആരോപിക്കുന്നു. 

പാലക്കാട്ട് പ്രതിഷേധ പരമ്പര

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട്ട് പ്ര​തി​ഷേ​ധ പ​ര​മ്പ​ര തു​ട​രു​ന്നു. പ​ല​ത​രം സ​മ​ര​രീ​തി​ക​ൾ​ക്കാ​ണ് കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ന​ഗ​രം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്. ഡി.​വൈ.​എ​ഫ്.​ഐ, എ​സ്.​എ​ഫ്.​ഐ, എ.​ഐ.​​വൈ.​എ​ഫ്, ബി.​ജെ.​പി, യു​വ​മോ​ർ​ച്ച, മ​ഹി​ളാ​മോ​ർ​ച്ച തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് എം.​എ​ൽ.​എ ഓ​ഫി​സി​നു മു​ന്നി​ലും പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലും അ​ര​ങ്ങേ​റു​ന്ന​ത്. പ​ല പ്ര​തി​ഷേ​ധ​ങ്ങ​ളും സം​ഘ​ർ​ഷ​ത്തി​ലേ​ക്കും വ​ഴി​മാ​റി. തി​ങ്ക​ളാ​ഴ്ച പാ​ല​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​സ്.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എ​യെ പ്ര​തി​രോ​ധി​ക്കാ​ൻ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ‘സെ​ൽ​ഫ് ഡി​ഫ​ൻ​സ് ക്ലാ​സ്’ ന​ട​ത്തി.

എം.​എ​ൽ.​എ​യു​ടെ ചി​ത്രം മു​ഖം​മൂ​ടി​യാ​യി അ​ണി​ഞ്ഞാ​യി​രു​ന്നു പ്ര​തി​ഷേ​ധം. യു​വ​മോ​ർ​ച്ച നേ​തൃ​ത്വ​ത്തി​ൽ എം.​എ​ൽ.​എ ഓ​ഫി​സ് പൂ​ട്ടി​യി​ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പൊ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി.

വൈ​കീ​ട്ട് ഡി.​വൈ.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ വി​ചാ​ര​ണ ന​ട​ന്നു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട്ടെ​ത്തി​യാ​ൽ ത​ട​യു​മെ​ന്നാ​ണ് ബി.​ജെ.​പി​യും ഡി.​വൈ.​എ​ഫ്.​ഐ​യും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Financial transactions of Shafi Parambil and Rahul Mangkootatil should be investigated complaint to DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.