പ്രായപൂർത്തിയാവാത്ത വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ

കോഴിക്കോട്: വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിലായി. നല്ലളം സ്വദേശി ഹനീഫ (48) ആണ് പിടിയിലായത്. ഫറോക്ക് പൊലീസ് പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിദ്യാർഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത്​ അന്വേഷിച്ചുവരികയായിരുന്നു. പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രലോഭിപ്പിച്ച് ഫറോക്കിലെ ടൂറിസ്റ്റ് ഹോമിൽ പ്രതി ലൈംഗികാത്രിക്രമം നടത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറയാതിരിക്കുന്നതിന്​ പണം നൽകിയതായും പൊലീസ്​ പറഞ്ഞു.

ഫറോക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ അനൂപും സംഘവും ചേർന്ന് പ്രതിയെ അരീക്കാട് വെച്ചാണ്​ കസ്റ്റഡിയിലെടുത്തത്​. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Man arrested for sexually assaulting student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.