കഴക്കൂട്ടം: ഉള്ളൂർ പ്രശാന്ത് നഗറിൽ വയോധികയെ കെട്ടിയിട്ട് വായിൽ തുണി തിരികിയ ശേഷം സ്വർണമാലയും മോതിരവും കവർന്ന പ്രതി പിടിയിൽ. ഇന്നലെ ഉച്ചക്ക് രണ്ടരക്കാണ് സംഭവം. പ്രശാന്ത് നഗർ മഠത്തിൽ വീട്ടിൽ ഉഷാകുമാരി (65)യെ ആണ് കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷം സ്വർണാഭരണങ്ങൾ കവർന്നത്.
സംഭവത്തിൽ ചെറുവയ്ക്കൽ ഐത്തടി സ്വദേശി മധു (58) വിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ട് ആറുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ മെഡിക്കൽ കോളജ് പൊലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഹെൽമറ്റ് ധരിച്ചാണ് പ്രതി മോഷണം നടത്തിയത്. വീട്ടിനുള്ളിൽ കയറിയ മധു കൈലിമുണ്ട് ഉപയോഗിച്ച് ടിവി കണ്ടിരുന്ന ഉഷാകുമാരിയുടെ മുഖം മൂടിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
പിന്നീട് കിടപ്പുമുറിയിലെ കട്ടിലിൽ കിടത്തി കൈകാലുകൾ കെട്ടിയിട്ടയുടൻ ഒന്നരപ്പവന്റെ മാലയും അവപ്പവന്റെ സ്വർണ മോതിരവും അഴിച്ചെടുത്തു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരുടെ വീടിന് സമീപത്തെ ബേക്കറിയിലെ തൊഴിലാളിയായിരുന്നു മധു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇന്നലെ രാത്രി തന്നെ
പൊലീസ് പ്രതിയെ പിടികൂടിയത്. മധുവിന്റെ പേരിൽ മറ്റ് കേസുകളൊന്നുമില്ല. മോഷണമുതൽ വിറ്റ 1,027,500 രൂപ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.