കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിനാണ് കുത്തേറ്റത്. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ് അരുണിന്‍റെ തലക്കും പരിക്കേറ്റു.
സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടയ്ക്കൽ ടൗണിൽ നടന്ന കോൺഗ്രസ്-യുത്ത് കോൺഗ്രസ്-കെ.എസ്.യു പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. കോൺഗ്രസ് പ്രവർത്തകനായ അൻസറിനെ കട സി.പി.എം പ്രവർത്തകർ അടിച്ചു തകർത്തതായും പരാതിയുണ്ട്.
കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചാണ് കോൺഗ്രസ്-യുത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ ടൗണിൽ സംയുക്ത പ്രകടനം നടത്തിയിരുന്നു. മാർച്ചിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ രംഗത്തെത്തി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
നിലവിൽ സംഘർഷത്തിന് അയവുവന്നെങ്കിലും പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.