മിൽമ പാൽ ഇനി കുപ്പിയിലും; ലിറ്ററിന് 70 രൂപ

തിരുവനന്തപുരം: മില്‍മ ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും ഒരു ലിറ്ററിന്‍റെ കുപ്പിപ്പാൽ തിരുവനന്തപുരം മേഖല യൂനിയന്‍ വിപണിയിലിറക്കി. ‘മില്‍മ കൗ മില്‍ക്ക്’ ഒരു ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വില.

കുപ്പിയിൽ പാൽ വിൽപന നടത്തുന്നതിലൂ​ടെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറക്കാനാവുമെന്ന്​ ഉദ്​ഘാടനം നിർവഹിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് വിൽപന. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേക്ക് വ്യാപിപ്പിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചരിത്രത്തിലാദ്യമായി 39 കോടിയുടെ ലാഭം കൈവരിക്കാന്‍ തിരുവനന്തപുരം യൂനിയനായി. ഇതിന്‍റെ 83 ശതമാനവും ഇന്‍സെന്‍റീവ്, സബ്സിഡി, കാലിത്തീറ്റ സബ്സിഡി, പലിശ ഇളവ് തുടങ്ങിയവയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് നൽകിയെന്നും​ മന്ത്രി പറഞ്ഞു. 

Tags:    
News Summary - Milma milk now available in glass bottles; Rs 70 per liter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.