കൊച്ചി: ജിമ്മിൽനിന്ന് പണവും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്ന പരാതിയിൽ ബിഗ് ബോസ് താരം ജിന്‍റോക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. വ്യാജ താക്കോൽ ഉപയോഗിച്ച് അകത്തുകടന്ന് ജിമ്മിലെ സി.സി.ടി.വി കാമറകൾ തകർക്കാൻ ശ്രമിക്കുകയും 10,000 രൂപയും രേഖകളും മോഷ്ടിക്കുകയും ചെയ്തെന്നാണ് ജിന്‍റോ ഉടമയായ ജിം ഏറ്റെടുത്ത് നടത്തുന്ന യുവതി പരാതിയിൽ ആരോപിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകി. തിങ്കളാഴ്ച പുലർച്ച രണ്ടോടെ വെണ്ണലയിലെ ജിമ്മിലാണ് സംഭവം.
ഇതിനുമുമ്പും യുവതിയുടെ പരാതിയിൽ ജിന്‍റോക്കെതിരെ പീഡനത്തിന് ഉൾപ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബിഗ് ബോസ് സീസൺ ആറിലെ വിജയിയാണ് ജിന്‍റോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.