കോട്ടയം: താൻ ഫിലിം ചേംബർ പ്രസിഡന്‍റാവാതിരിക്കാൻ മത്സരാർഥിയായ അനിൽ തോമസ് ഗൂഢാലോചന നടത്തിയെന്ന് മുൻ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. താൻ പ്രസിഡന്‍റായാൽ ഒരുമാസത്തിനകം പുറത്താക്കുമെന്ന് ചിലർ ഭീഷണിപ്പെടുത്തി.
വോട്ടർമാരെ സമ്മർദത്തിലാക്കാനില്ലെന്നു കരുതിയാണ് നാമനിർദേശപത്രിക പിൻവലിച്ചത്. അനിൽ തോമസ് പ്രസിഡന്‍റായാൽ മലയാള സിനിമയുടെ ദുരന്തമായിരിക്കും. അനിൽ തോമസിനെതിരായ ആരോപണങ്ങൾ തെറ്റാണെങ്കിൽ മാനനഷ്ടക്കേസ് നൽകാൻ വെല്ലുവിളിക്കുന്നു. വിതരണക്കാരുടെ സംഘടനയിലെ തന്‍റെ അംഗത്വം മരവിപ്പിച്ചെന്നു പറയുന്നവർ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ല. ‘അമ്മ’യിലെയും ‘ഫെഫ്ക’യിലെയും ചിലർ വോട്ടർമാരെ ഫോണിൽ വിളിച്ച് സജി നന്ത്യാട്ടിന് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ടു. ഫെഫ്ക ഇത് നിഷേധിച്ചാൽ ശബ്ദസന്ദേശങ്ങൾ തെളിവായി പുറത്തുവിടും. 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശശി അയ്യൻചിറക്കാണ് തന്‍റെ പിന്തുണയെന്നും സജി നന്ത്യാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.