അഡ്വ. ജെബി മേത്തർ

‘മഹിള സാഹസ് കേരളയാത്ര’ക്ക് ജെബി മേത്തറെ അഭിനന്ദിച്ച് ഖാർഗെ; യാത്ര ചരിത്രം രചിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ

ന്യൂഡൽഹി: കേരളത്തിലെ ഗ്രാമങ്ങളിലൂടെ നടത്തുന്ന 'മഹിള സാഹസ് കേരള യാത്ര'ക്ക് നേതൃത്വം നൽകുന്ന മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പിയെ അഭിനന്ദനങ്ങളറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സ്ത്രീ ശാക്തീകരണവും കുട്ടികളുടെ ഉന്നമനവും ലക്ഷ്യം വെച്ചുള്ള യാത്ര ചരിത്രം രചിക്കുമെന്ന് ഖാർഗെ ആശംസ നേർന്നു. പാർലമെന്റ് മന്ദിരത്തിൽ വച്ച് ജെബി മേത്തറിന് ഖാർഗെ ആശംസാഫലകവും കൈമാറി.

ജനുവരി നാലിന് കാസർകോട് നിന്ന് ആരംഭിച്ച യാത്ര ആറുമാസം കൊണ്ട് 11 ജില്ലകളിലെ 1070 മണ്ഡലങ്ങൾ പിന്നിട്ട് ഇപ്പോൾ പന്ത്രണ്ടാമത്തെ ജില്ലയായ പത്തനംതിട്ടയിൽ പര്യടനത്തിലാണ്. 1474 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി യാത്ര സെപ്റ്റംബർ 30ന് തിരുവനന്തപുരത്ത് സമാപിക്കും.

എ.ഐ.സി.സി. സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, ജയറാം രമേശ് എം.പി, നീരജ് ഡാംഗി എം.പി എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - Mallikarjun Kharge congratulates Jebi Mather for 'Mahila Sahas Kerala Yatra'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.