സൗബിനും ഷോണിനും വിദേശയാത്രാനുമതി നിഷേധിച്ച ഉത്തരവിന്​ സ്​റ്റേയില്ല

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതികളായ നടൻ സൗബിൻ ഷാഹിറിനും സഹനിർമാതാവ് ഷോൺ ആന്റണിക്കും വിദേശയാത്രക്ക് അനുമതി നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിന്​ സ്​റ്റേയില്ല. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്​ ചോദ്യംചെയ്ത്​ ഇരുവരും സമർപ്പിച്ച ഹരജിയിലെ ഇടക്കാല ആവശ്യമാണ്​ ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ നിരസിച്ചത്​. അതേസമയം, ഹരജിയിൽ സർക്കാറിനോട്​ വിശദ റിപ്പോർട്ട്​ തേടിയ ഹൈകോടതി, ഹരജി വീണ്ടും തിങ്കളാഴ്​ച പരിഗണിക്കാൻ മാറ്റി.

ദുബൈയിൽ ഈ മാസം ആറുമുതൽ നടക്കുന്ന അവാർഡ് പരിപാടിയിൽ പങ്കെടുക്കാൻ അനുമതിതേടി ഇരുവരും നേരത്തേ മജിസ്​ട്രേറ്റ്​ കോടതിയെ സമീപിച്ചിരുന്നു. രാജ്യംവിട്ട്​ പോകരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ്​ തേടിയായിരുന്നു ഹരജി.

എന്നാൽ, മുഖ്യ ജാമ്യവ്യവസ്ഥയാണെന്ന വിലയിരുത്തലിൽ ആവശ്യം തള്ളി. തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​. എന്നാൽ, കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും വിദേശയാത്ര അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും പരാതിക്കാരനും ഹരജിയെ എതിർത്തു. 

Tags:    
News Summary - No stay on the order denying Soubin Shahir permission to travel abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.