കോഴിക്കോട്: കേരളത്തിൽ കൊട്ടാരസദൃശ്യമായ നിരവധി ഭവനങ്ങളുടെ ശിൽപിയായ പ്രമുഖ ആർക്കിടെക്ചറൽ ഡിസൈനർ വെസ്റ്റ്ഹിൽ ബി.ജി റോഡ് പുത്തൻ തെരുവിൽ ഹൗസ് പി.എ. നസീർ ഖാൻ (65) നിര്യാതനായി.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ടീം ട്വന്റി ആർകിടെക്റ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. കൂറ്റൻ തൂണുകളും എടുപ്പുകളും ദൃശ്യഭംഗി നൽകിയിരുന്ന നിരവധി വമ്പൻ വീടുകൾ അദ്ദേഹം കേരളത്തിലും പുറത്തും നിർമിച്ചിട്ടുണ്ട്. കൊളോണിയൽ ശൈലിയും ഇന്ത്യൻ വാസ്തുവിദ്യയും സമന്വയിപ്പിച്ച വീടുകളുടെ രൂപകൽപന മുതൽ ലാൻഡ്സ്കേപ്പിങ് വരെ ആദ്യാവസാനം അദ്ദേഹത്തിന്റെ പ്രതിഭാസ്പർശം പ്രതിഫലിക്കുന്നതാണ്.
പരേതനായ അബ്ദുൽ ഹമീദിന്റെയും എ.വി.നഫീസയുടെയും മകനാണ്. ഭാര്യ: ലൈലാ പുനത്തിൽ, വയനാട്.
മക്കൾ: അബ്ദുൽ വാഹിദ് ഖാൻ (ആർക്കിടെക്റ്റ്), നെഹല നസീർ ഖാൻ (ആർക്കിടെക്റ്റ്, ചെന്നൈ).
മരുമകൻ: ഫഹദ് (ചെന്നൈ), നുഹ ഒളകര (ഖത്തർ).
സഹോദരങ്ങൾ: പി.എ. സജീദ്, പി.എ. ജാസം, പി.എ. ഷീബ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് തോപ്പയിൽ പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.