മരിച്ച ജയകൃഷ്ണൻ

തിരുവല്ലയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

തിരുവല്ല: തിരുവല്ലയിലെ മന്നം കരച്ചിറയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേർ രക്ഷപ്പെട്ടു. ഒരാളുടെ നില ഗുരുതരം.

തിരുവല്ല കാരയ്ക്കൽ സ്വാമിപാലം ശ്രീവിലാസത്തിൽ അനിൽ കുമാറിന്റെ മകൻ ജയകൃഷ്ണൻ (22) ആണ് മരിച്ചത്. തിരുവല്ല മുത്തൂർ സ്വദേശി അനന്തു (21), തിരുവല്ല അഴിയിടത്തുചിറ സ്വദേശി ഐബി (20) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 11:30 യോടെയായിരുന്നു സംഭവം.

വൈദ്യുത പോസ്റ്റിൽ ഇടിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ കുളത്തിലേക്ക് തലകീഴ് മറിയുകയായിരുന്നു. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മൂവരെയും പുറത്തെടുത്തെങ്കിലും ഒരാൾ മരിച്ചു.

പ്രാഥമിക ചികിത്സക്ക് ശേഷം അനന്തു ആശുപത്രി വിട്ടു. തലക്ക് ഗുരുതര പരിക്കേറ്റ ഐബി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - One dead, one in critical condition after car hits electric pole and falls into pond in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.