അപകടത്തിൽ തകർന്ന് തരിപ്പണമായ ഥാർ
തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട ഥാർ എലിവേറ്റഡ് ഹൈവേയിലെ തൂണിലിടിച്ച് യുവാവിന് ജീവൻ നഷ്ടമായി. 2 പേരുടെ നില ഗുരുതരമാണ്. ടെക്നോ പാർക്കിന് സമീപം രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്.
തൂണിലിടിച്ച ഥാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു. കാർ ഓടിച്ചിരുന്ന ബാലരാമപുരം സ്വദേശി ഷിബിനാണ് മരിച്ചത്. മാരായമുട്ടം സ്വദേശി രജനീഷ് (27), ബാലരാമപുരം സ്വദേശി ഷിബിൻ (28), പോങ്ങുംമൂട് സ്വദേശി കിരൺ (29), സി.വി.ആർ പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
വാഹനം അമിത വേഗതയിലായിരുന്നു. റേസിംഗിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു. സംഘത്തിൽ മറ്റ് വാഹനങ്ങൾ ഉണ്ടായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട വാഹനത്തിലുള്ളവർ പറഞ്ഞത്. അപകടത്തിൽപ്പെട്ടവരെ ഉടൻ മെഡിക്കൽ കോളേജിലെത്തിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.