അറസ്റ്റിലായ കാർത്തിക്

തർക്കത്തിനിടെ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു; തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം, പ്രതി പിടിയിൽ

കോട്ടയം: ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ വെട്ടേറ്റ് പരുക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. ഭരണങ്ങാനത്തെ ഇടമറ്റം എഫ്.സി കോൺവെന്‍റിലെ ജോലിക്കാരനായ തമിഴ്‌നാട് സ്വദേശി സൂര്യ എന്ന അറുമുഖം ഷൺമുഖവേലാണ് (38) മരിച്ചത്. ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ച തമിഴ്നാട് സ്വദേശി കാർത്തികിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. വാക്ക് തർക്കത്തിനിടെ സൂര്യയെ കാർത്തിക് കത്തികൊണ്ട് വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ സൂര്യയെ ആംബുലന്‍സിൽ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരവേ വെള്ളിയാഴ്ച മരിക്കുകയായിരുന്നു.. പാലാ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Tamil Nadu native dies after slashing and injuring friend during argument, suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.