നെഹ്റു ട്രോഫി വള്ളംകളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്‍റെ നിയന്ത്രണം വിടുകയായിരുന്നു. കുമരകം ഇമ്മാാനുവൽ ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളമാണ് അപകടത്തിൽ കുടുങ്ങിയത്.

ബോട്ടിന്‍റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ തുഴച്ചിലുകാർക്ക് ആർക്കും പരിക്കില്ല. ചുണ്ടൻ വള്ളത്തിനും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കുമരകത്തു നിന്ന് മറ്റൊരു ബോട്ട് എത്തിച്ചാണ് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നത്.

21 ചുണ്ടൻ വള്ളങ്ങളടക്കം 75 വള്ളങ്ങൾ മത്സരിക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലിൽ തുടക്കമായി. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഫലപ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പരാതി ഒഴിവാക്കാൻ വെർച്വൽ ലൈൻ ഫിനിഷിങ്ങ് സംവിധാനമാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.  

Tags:    
News Summary - The boat carrying the Nehru Trophy boat race met with an accident.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.