വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽവീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; മരിച്ചത് എറണാകുളം സ്വദേശി

ഇടുക്കി: ഇടുക്കി കാഞ്ഞാർ-വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് അപകടം.

വാഗമൺ പോയി മടങ്ങവേ വാഹനം നിർത്തി ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുത്തത്.

മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

Tags:    
News Summary - Tourist dies tragically after falling into a gorge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.