കോഴി ക്കോട്-വയനാട് ഗതാഗതം സുഗമമാക്കുക, വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെ കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി മേപ്പാടി തുരങ്ക പാത യാഥാർത്ഥ്യമാവുന്നു. കിഫ്ബി ധനസഹായത്തിൽ 2134 കോടി രൂപ ചെലവഴിച്ചാണ് സ്വപ്‌ന പദ്ധതി നിർമാണം ആരംഭിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെന്നാണിത്. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴി ക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിച്ചു നിർമിക്കുന്നത്.
താമരശ്ശേരി ചുരത്തിലെ തിരക്കുകൾ ഒഴിവാക്കുന്നതിനും, കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയിൽ അനന്തമായ സാധ്യതകളുടെ വാതിൽ തുറക്കുന്നതുമായ തുരങ്കപാത വികസന രംഗത്ത് വൻ കുതിച്ചുചാട്ടം തന്നെ സൃഷ്ടിക്കും. നിർമാണ ഉദ്ഘാടനം 2025 ആഗസ്റ്റ് 31ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആനക്കാംപൊയിൽ സെന്‍റ് മേരീസ് യു.പി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നിർവഹിക്കും. ബഹു. പൊതുമരാമത്ത് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ മന്ത്രിമാർ, എം.പി.-എം.എൽ.എ.മാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രതിനി ധികൾ തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.