മിന്നല്‍പ്രളയം: മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: മേഘവിസ്ഫോടനവും മിന്നല്‍പ്രളയവുമുണ്ടായ ഉത്തരാഖണ്ഡിലെ ധാരാലിയില്‍ കുടുങ്ങിയ 28 അംഗ മലയാളി സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്.

ഹരിദ്വാറിൽ നിന്ന് ഗംഗോത്രിയിലേക്കുള്ള തീർഥാടന സംഘത്തിൽ​പെട്ട ഇവർ ധാരാലിയിലോ പരിസര പ്രദേശങ്ങളിലോ ആണെന്നാണ്​ മനസ്സിലാവുന്നത്. അതിനുശേഷം ഇവരുമായി ആശയവിനിമയത്തിന്​ സാധിക്കാത്തത്​ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സാധ്യമാകുന്നത്ര വേഗം ഇവരെ കണ്ടെത്താൻ​ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം, ഉത്തരാഖണ്ഡിലെ പ്രകൃതി ദുരന്തത്തിൽ കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നുനിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് അയച്ച കത്തിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാകും.

ആവശ്യമായ സഹായം നൽകാൻ കേരള സർക്കാർ തയാറാണ്. ദുരന്ത മേഖലയിൽ കുടുങ്ങിയവരിൽ കേരളത്തിൽനിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുരന്തത്തിൽപെട്ടവരുടെ വിവരങ്ങൾ ലഭ്യമാവുന്ന മുറക്ക് കേരള സർക്കാറിനെ അറിയിക്കണമെന്നും ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Tags:    
News Summary - Uttarakhand Cloudburst: VD Satheesan writes to Uttarakhand Chief Minister demanding safety of Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.