ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു; രാജീവ് ബോട്ട് ജെട്ടിക്ക് സമീപമാണ് അപകടം, രണ്ടു പേർ രക്ഷപ്പെട്ടു

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. തത്തംപ്പള്ളി സ്വദേശി ബിജോയ് ആന്‍റണി (32) ആണ് മരിച്ചത്. രണ്ടു പേർ രക്ഷപ്പെട്ടു. മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്.

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു വാഹനം. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയിൽ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലാണ് അപകടമുണ്ടായത്.

വളവിൽ നിയന്ത്രണംവിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട രണ്ടു പേർക്ക് ഡോർ തുറന്ന് പുറത്തിറങ്ങാൻ സാധിച്ചു. ഇവരാണ് ബിജോയ് കാറിനുള്ളിൽ കുടുങ്ങി കിടക്കുന്ന വിവരം നാട്ടുകാരെയും അഗ്നിശമനസേനയെയും അറിയിച്ചത്.

അഗ്നിശമനസേന എത്തി ബിജോയിയെ പുറത്തെടുത്തു. ആലപ്പുഴ സർക്കാർ ആശുപത്രിയിലേക്ക് എത്തിക്കും വഴി ബിജോയ് മരിച്ചു. ബർത്ത്ഡേ ആഘോഷം കഴിഞ്ഞ് വരികയായിരുന്നു മൂന്നംഗസംഘം. 

Tags:    
News Summary - Youth dies after car falls into ravine in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.