ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക് കൂടി കടക്കാൻ ഒരുങ്ങവെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിന്റെ കള്ളകളികൾ പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്. ജനാധിപത്യത്തിന്റെ മൂലക്കല്ലായ തെരഞ്ഞെടുപ്പുകൾ തന്നെ അട്ടിമറിക്കപ്പെടുന്നുവെന്നാണ് ഇതിൽനിന്ന് മനസിലാകുന്നത്. സുതാര്യമായിരുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ് രംഗത്തെ ദുരുപയോഗത്തിലൂടെ കളങ്കപ്പെടുത്തി എന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്.
വോട്ടെടുപ്പ് സംവിധാനം സുതാര്യമല്ലെന്ന ആരോപണം ഉയർന്നതോടെ അതിനെ മറികടക്കാൻ വോട്ടേഴ്സ് ലിസ്റ്റിൽ ക്രമക്കേട് നടത്തിയെന്നാണ് രാഹുലിന്റെ വെളിപ്പെടുത്തലിൽ തെളിയുന്നത്. ജനാധിപത്യത്തെ അതിന്റെ അന്തസ്സോടെ നിലനിർത്താനും നമ്മുടെ പൂർവികർ ജീവൻ കൊടുത്ത് നേടിയെടുത്ത സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനും നാം രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകേണ്ട അടിയന്തരഘട്ടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.