വൈക്കം: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാചരണ വേളയിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ ദേശിയപതാക ഉയർത്തി അഭിമാനമായി വൈക്കം ചെമ്മനത്തുകര സ്വദേശി.
കമ്മട്ടിൽ മാത്യു തോമസിന്റെയും ഡോളിയുടെയും മകനും ബംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റുമായ ആൻസ് മരിയൻ എം. കമ്മട്ടിലാണ് ബേസ് ക്യാമ്പിൽ ത്രിവർണപതാക ഉയർത്തിയത്.
ഒമ്പത് സുഹൃത്തുക്കൾക്കൊപ്പമാണ് ആൻസ് എവറസ്റ്റിൽ എത്തിയത്. മികച്ച പ്രാസംഗകനായ ആൻസ് മരിയൻ പർവതാരോഹണത്തിൽ ഏറെ തൽപരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.