ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ബംഗളൂരു വിങ് സംഘടിപ്പിക്കുന്ന 15 ാം ഫുട്ബാൾ ലീഗ് ശനിയാഴ്ച സർജാപുര റോഡ് വെലോസിറ്റി ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഐ.എസ്.എൽ മത്സരങ്ങൾ ഈ വർഷം ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും ആരാധക കൂട്ടായ്മകൾ നഗരത്തിൽ സജീവമായിതന്നെയുണ്ടെന്നും ഈ എം.ബി.എഫ്.എൽ സീസണിൽ 10 ടീമുകൾ മാറ്റുരക്കുമെന്നും ടൂർണമെന്റ് കോഓഡിനേറ്റർ സിജോയ് പല്ലൻ അറിയിച്ചു. ശനിയാഴ്ച ഉച്ചക്കു ശേഷം സെവൻസ് രൂപത്തിലാണ് മത്സരം.
ടീമുകൾ:
ലൂണ മാജിക് എഫ്.സി, എറ്റേണൽ എഫ്.സി, ഇവാൻ നൈറ്റ്സ് എഫ്.സി, മൈറ്റി കൊമ്പൻസ് എഫ്.സി, സദൂയി സ്ട്രൈക്കേഴ്സ്, ലൂണാട്ടിക് എഫ്.സി, മലബാറീസ് എഫ്.സി, ജിംഘാന എഫ്.സി, ആർക് ഓഫ് നോഹ എഫ്.സി, ലഗേറ്റർ ലെജൻഡ്സ് എഫ്.സി എന്നിവയാണ് ടീമുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.