ബംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോണിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം ‘വർണങ്ങൾ 2025’എന്ന പേരിൽ സംഘടിപ്പിക്കും. സെപ്റ്റംബർ 21ന് കൊത്തന്നൂരിലെ സാം പാലസിൽ നടക്കുന്ന ആഘോഷങ്ങളോടൊപ്പം നിർധന കുടുംബങ്ങളിൽനിന്നുള്ള യുവതി യുവാക്കൾക്കായി സമൂഹവിവാഹം, വിദ്യാർഥികൾക്കുള്ള പഠനസഹായം മുതലായ കർമ പദ്ധതികളും സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ അത്തപ്പൂക്കളം, തിരുവാതിര, ഓണസദ്യ, ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം, രാജേഷ് ചേർത്തല നയിക്കുന്ന ഫ്യൂഷൻ മെഗാ ഷോ എന്നിവയും ഉണ്ടായിരിക്കും. ഫോൺ: 97408 22558, 9986895580, 97405 88992, 9880766756.
ഓണച്ചന്ത ആലോചനായോഗം
ബംഗളൂരു: കേരളസമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ ഒന്നു മുതൽ നാലു വരെ വിജിനപുര ജൂബിലി സ്കൂളിലും എൻ.ആർ.ഐ ലേ ഔട്ടിലെ ജൂബിലി സി.ബി.എസ്.ഇ സ്കൂളിലും ഓണച്ചന്ത സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി അംഗങ്ങളുടെയും അഭ്യൂദയകാംക്ഷികളുടെയും യോഗം ബുധനാഴ്ച വൈകുന്നേരം ആറിന് വിജിനപുര ജൂബിലി സ്കൂളിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.