മംഗളൂരു: മയക്കുമരുന്ന് എത്തിച്ച് നൽകുന്നയാളുൾപ്പെടെ രണ്ടു മലയാളികളടക്കം ഏഴു പേരെ കഞ്ചാവുമായി ഉടുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി കെ. മനീഷാണ് (34) കഞ്ചാവ് എത്തിച്ചു നൽകുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. മണിപ്പാലിൽ കഞ്ചാവ്, എൽ.എസ്.ഡി എന്നിവയുൾപ്പെടെ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടത്തിയ ഏഴുപേരെ രണ്ടിടങ്ങളിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതികളായ അജിഷ് (28), വിപിൻ (32), ബിപിൻ (24), അഖിൽ (26) എന്നിവരെയാണ് ആദ്യം വിദ്യാരത്ന നഗറിലെ മനീഷിന്റെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത് .653 ഗ്രാം കഞ്ചാവ്, ഡിജിറ്റൽ സ്കെയിലുകൾ, ക്രഷർ, പണം, മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തു. ഈശ്വര നഗരയിലെ ഒരു വാടക മുറിയിൽ നടത്തിയ റെയ്ഡിൽ കേരളത്തിൽനിന്നുള്ള അഫ്ഷിൻ (26), ഉടുപ്പിയിലെ ശിവനിധി ആചാര്യ (20) എന്നിവരെ അറസ്റ്റ് ചെയ്തു. 1.237 കിലോ കഞ്ചാവ്, 0.038 ഗ്രാം എൽ.എസ്.ഡി സ്ട്രിപ്പുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു. മണിപ്പാലിലും മംഗളൂരുവിലും വിദ്യാർഥികളെയും കുടിയേറ്റ തൊഴിലാളികളെയും പ്രതികൾ ലക്ഷ്യമിട്ടിരുന്നതായി സൂചന ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.