ബംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു വി.എസ് എന്നും അധിനിവേശ ശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി എന്നും ജനഹൃദയങ്ങളിൽ നിലകൊണ്ട സമരസാന്നിധ്യമായിരുന്നെന്നും സാംസ്കാരിക സംഘടനയായ കേളി ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം വിലയിരുത്തി.
ഗ്രന്ഥകാരനും സി.പി.എം നേതാവുമായ ജി.എൻ. നാഗരാജ്, എഴുത്തുകാരൻ കെ.ആർ. കിഷോർ, നാടകപ്രതിഭ ഡെന്നിസ് പോൾ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന സാംസ്കാരിക പ്രവർത്തകൻ ആർ.വി. ആചാരി, ലോകകേരളസഭാഗം സി. കുഞ്ഞപ്പൻ, മലയാളം മിഷൻ കോ-ഓഡിനേറ്റർ ജോമിൻ, നാസർ എന്നിവർ വി.എസിനെ അനുസ്മരിച്ചു. കേളി വൈസ് പ്രസിഡന്റ് വിജേഷ് അധ്യക്ഷത വഹിച്ചു.
നുഹ, കൃഷ്ണമ്മ എന്നിവർ കാവ്യാലാപനം നടത്തി. വനിതാ വിങ് ചെയർ പേഴ്സൺ നുഹ സ്വാഗതവും കേളി സെക്രട്ടറി ജാഷിർ നന്ദിയും പറഞ്ഞു. മുന്നോടിയായി നടന്ന നോർക്ക സേവന അവബോധ പരിപാടിക്ക് നോർക്ക ബംഗളൂരു ഓഫിസർ റീസ രഞ്ജിത്ത് നേതൃത്വം നൽകി. കേളിയുടെ ആഭിമുഖ്യത്തിൽ പ്രവാസി തിരിച്ചറിയൽ-ഇൻഷുറൻസ് കാർഡിനായുള്ള അപേക്ഷകൾ നോർക്കക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.