അബ്ദുൽ ഗഫ്ഫാർ മൗലവി

അബ്ദുൽ ഗഫ്ഫാർ മൗലവി നിര്യാതനായി

ആലുവ: ജംഇയ്യത്ത് ഉലമ എ ഹിന്ദ് കേരളയുടെ വർക്കിങ് പ്രസിഡൻറ് ടി.എ. അബ്ദുൽ ഗഫ്ഫാർ മൗലവി (65) നിര്യാതനായി. ചേരാനല്ലൂർ തോട്ടത്തിൽ അഹമ്മദ് ബാവ മാസ്റ്ററുടെ മകനാണ്. എടത്തല അൽ ജാമിഅത്തുൽ കൗസരിയ്യക്ക് സമീപമായിരുന്നു താമസം.

അൽ ജാമിഅത്തുൽ കൗസരിയ്യയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം അവിടെ 33വർഷവും നെടുമങ്ങാട് കാശിഫുൽ ഉലൂം മദ്രസയിൽ മൂന്നുവർഷവും സേവനമനുഷ്ഠിച്ചു. പത്തനംതിട്ടയിലെ കശാഫുൽ ഉലൂം മദ്റസയിൽ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സുലൈഖ. മക്കൾ: നൂഹ് മൗലവി, ഫാത്തിമ, സ്വാലിഹ, നഈമ. മരുമക്കൾ: ഫിദ, ത്വാരിഖ് മൗലവി, ത്വയ്യിബ് മൗലവി, നസീം മൗലവി. മയ്യിത്ത് ചേരാനല്ലൂരിലെ മഹല്ല് ജുമാ മസ്ജിദിൽ ഖബറടക്കി.


Tags:    
News Summary - abdul gaffar moulavi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.