ഹൃദയാഘാതം; മലയാളി വീട്ടമ്മ ദമ്മാമിൽ നിര്യാതയായി

ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി വീട്ടമ്മ ദമ്മാമിൽ നിര്യാതയായി. എറണാകുളം പാലാരിവട്ടം പല്ലിശ്ശേരി റോഡ് സ്വദേശി, ചക്കാലക്കൽ വയോള, സൂസി ഫ്രാൻസിസ് ചക്കാലക്കൽ (62) ആണ്​ മരിച്ചത്​. രോഗബാധിതയായി റാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതമുണ്ടായി അന്ത്യം സംഭവിക്കുകയായിരുന്നു.

ഭർത്താവ് ഫ്രാൻസീസ് ജോർജ്ജ് ദമ്മാമിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. മക്കൾ: രശ്മി റീറ്റ ഫ്രാൻസിസ്, രേഷ്മ ഫിലോമിന ഫ്രാൻസിസ്.

മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് കെ.എം.സി.സി അൽ ഖോബർ പ്രസിഡൻറ്​ ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂർ എന്നിവർ രംഗത്തുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Tags:    
News Summary - Heart attack; Malayali housewife passes away in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.