റൂവി ഗോൾഡൻ തുലിപ് മുൻ ജനറൽ മാനേജർ ഉല്ലാസ് വർഗീസ് നാട്ടിൽ നിര്യാതനായി

മസ്കത്ത്: മസ്കത്ത് റൂവി ഗോൾഡൻ തുലിപ് ഹെഡിങ്ട്ടണിന്റെ മുൻ ജനറൽ മാനേജർ കൊച്ചി പുലിക്കോട്ടിൽ ഉല്ലാസ് വർഗീസ് (49) നാട്ടിൽ നിര്യാതനായി. പ്രവാസം അവസാനിപ്പിച്ച് ഒരു മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

ഒലിവ് ഡൗൺ ടൗൺ കടവന്ത്ര, അപ്പോളോ ഡൈമോറാ കോഴിക്കോട് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പരേതനായ ഡോ. പി.യു. വർഗീസിന്റെയും സൂസിയുടെയും മകനാണ്. ഭാര്യ: സോന ഉല്ലാസ്, ചെറുവത്തൂർ. മക്കൾ: സ്നേഹ പി. ഉല്ലാസ്, സാറാ പി. ഉല്ലാസ്. സംസ്ക‌ാരം ഞായറാഴ്ച സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ എളംകുളംസെമിത്തേരിയിൽ.

Tags:    
News Summary - Ruvi Golden Tulip's former general manager Ullas Varghese passes away in his hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.