മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന 16ാമത് എഡിഷന് മീലാദ് ടെസ്റ്റിന് തുടക്കം. പ്രവാചകന് മുഹമ്മദ് നബിയുടെ അധ്യാപന മാതൃകകളെ പൊതുജനങ്ങളിലും അധ്യാപക, വിദ്യാര്‍ഥിസമൂഹത്തിലും പകര്‍ന്നുനല്‍കുക എന്ന താൽപര്യത്തില് ഗുരുവഴികള്‍ എന്ന പേരില്‍ അനസ് അമാനി പുഷ്പഗിരിയുടെ പ്രഭാഷണ പരമ്പരകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണ മീലാദ് ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ. വിഡിയോ സീരീസിനൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 15 വരെ https://rscmeeladtest.com/ എന്ന വെബിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവര്‍ക്ക് സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം.
ഗ്ലോബല്തലത്തില് ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും സ്റ്റുഡന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനം നല്‍കും.
അധ്യാപനത്തിലെ പ്രവാചക മാതൃകകളെ മീലാദ് ടെസ്റ്റിലൂടെ സമൂഹത്തിന് കൂടുതല്‍ പരിചയപ്പെടുത്തുകയാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
രജിസ്ട്രേഷന്: https://rscmeeladtest.com/. വിവരങ്ങള്‍ക്ക്: +971 502781874, +91 7902901036, +917907206341
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.