ഒ.ഐ.എ ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദി ബുർകിനഫാസോ
പ്രസിഡന്റ് ഇബ്രാഹിം ട്രോറെയുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദി ബുർകിനഫാസോ പ്രസിഡന്റ് ഇബ്രാഹിം ട്രോറെയുമായി കൂടിക്കാഴ്ച നടത്തി. ഔഗഡൗഗൂവിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ രണ്ട് സൗഹൃദരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക, നിക്ഷേപമേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
പ്രസിഡന്റിന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകളും കൈമാറി. ബുർകിനഫാസോയിലെ സൗഹൃദ ജനതക്ക് പുരോഗതി, സമൃദ്ധി, സ്ഥിരത എന്നിവക്കുള്ള ആശംസകളും അറിയിച്ചു. സുൽത്താനുള്ള ആശംസകൾ പ്രസിഡന്റും നേർന്നു. ഒമാൻ ജനത കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടേയെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.