കൃഷ്ണ
മസ്കത്ത്: എറണാംകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. നീന്തൽ താരവും പരിശീലകനുമായ യുവ എൻജിനിയർ രാമമംഗലം കുന്നത്ത് വീട്ടിൽ കൃഷ്ണ (45) ആണ് മസ്കത്തിൽ മരിച്ചത്. മസ്കത്തിലെ കോവി കൺസൽട്ടിങ് ആൻഡ് എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കായിക രംഗത്തെ സജീവ വ്യക്തിത്വമായിരുന്ന ഇദ്ദേഹം സൈക്ലിങ്, ട്രക്കിങ്ങ് മേഖലയിൽ വിദഗ്ധനായിരുന്നു. മസ്കത്തിലെ ഖൽബൂൻ പാർക്കിൽ കുട്ടികളുൾപ്പെടെ നൂറുകണക്കിന് പേർക്ക് ഇദ്ദേഹം നീന്തലിൽ പരിശീലനം നൽകിയിട്ടുണ്ട്.കൃഷ്ണയുടെ ആകസ്മിക വിയോഗം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല.
പിതാവ്: പരേതനായ കരുണാകരൻ നായർ. മാതാവ്: സതി. ഭാര്യ: സ്വപ്ന ( കേരള ഗവ. ഉദ്യോഗസ്ഥ). മക്കൾ: രഘുറാം കൃഷ്ണ, പൂർണിമ കൃഷ്ണ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.