തങ്ങൾ @ സലാല സ്നേഹ സംഗമത്തന്റെ പോസ്റ്റർ ഒ.അബ്ദുൽ ഗഫൂർ പ്രകാശനം ചെയ്യുന്നു

സലാല: മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സെപ്തംബർ ആറ് ശനിയാഴ്ച സലാലയിലെത്തും. അന്നേ ദിവസം വൈകിട്ട് ഏഴരക്ക് ലുബാൻ പാലസ് ഹാളിൽ സലാല കെ.എം.സി.സി ഒരുക്കുന്ന സ്നേഹ സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

സ്വാമി ആത്മദാസ് യമി,നാസർ ഫൈസി കൂടത്തായി എന്നിവർ സംബന്ധിക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം അബൂ തഹ്‌നൂൻ എംഡി ഒ.അബുദുൽ ഗഫൂർ നിർവ്വഹിച്ചു.

എലൈറ്റ് റസ്റ്ററന്റിൽ നടന്ന വാർത്ത സമ്മേളനത്തിൽ കെ.എം.സി.സി പ്രസിഡന്റ്‌ വി.പി.അബ്ദുസലാം ഹാജി, റഷീദ് കൽപറ്റ, ഷംസീൽ കൊല്ലം, ഹുസൈൻ കാച്ചിലോടി, അബ്ദുൽ ഹമീദ് ഫൈസി,നാസർ പെരിങ്ങത്തുർ ,ഷബീർ കാലടി, മൊയ്‌തു മയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു.

 

Tags:    
News Summary - Thangal @ Salala Meeting at 6pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.