ട്രെയിനിടിച്ച് തകർന്ന സ്കൂൾ ബസ്

തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം, നിരവധി കുട്ടികൾക്ക് ഗുരുതരം; ഇടിയുടെ ആഘാതത്തിൽ ബസ് തെറിച്ച് വീണു

ചെന്നൈ: തമിഴ്നാട്ടിൽ ആളില്ലാ ലെവൽക്രോസ് മുറിച്ചുകടക്കുന്നതിനിടെ സ്കൂൾ ബസിൽ ട്രെയിനിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കടലൂരിനടുത്തുള്ള ശെമ്മൻകുപ്പത്താണ് നാടിനെ നടുക്കിയ അപകടം. ബസിലുണ്ടായിരുന്ന നിരവധി വിദ്യാർഥികൾക്ക് ഗുരുതര പരിക്കേറ്റു.

സ്കൂൾ വാൻ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അതുവഴി വന്ന ട്രെയിനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ദൂരേക്ക് തെറിച്ച് വീണു. പരിക്കേറ്റ വിദ്യാർഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ​ത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags:    
News Summary - 3 students killed, others injured as school van collides with train in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.