തൃശൂർ: തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ മൃതദേഹം തൃശൂർ മുണ്ടൂരിലെ വീട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് വീട്ടിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
വെള്ളിയാഴ്ച രാവിലെ ആറോടെ ആയിരുന്നു ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഷൈൻ ടോം ചാക്കോക്കും അമ്മ മരിയ കാർമലിനും സഹോദരൻ ജോ ജോൺ ചാക്കോക്കും പരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച ധർമപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിർമിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറിൽ ബംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു നടൻ ഷൈനും കുടുംബവും അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ തോളെല്ലിനും നട്ടെല്ലിനും ചെറിയ പൊട്ടൽ സംഭവിച്ചു. ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെങ്കിലും സംസ്കാര ചടങ്ങുകൾക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.