റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞു; ലോറിക്കടിയിൽപെട്ട് യുവതി മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടർ കുഴിയിൽ വീണതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് ലോറി കയറി ദാരുണാന്ത്യം. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ജയന്തി മാര്‍ട്ടിൻ (37) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെന്‍റ് പോൾസ് സ്കൂളിന് സമീപമാണ് അപകടം. റോഡിലെ കുഴിയിൽ സ്കൂട്ടർ വീണതോടെ ജയന്തി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെയെത്തിയ ലോറി ഇവരുടെ ദേഹത്ത് കയറിയിറങ്ങി. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. റോഡിൽ വലിയ ഏറെ കുഴികളുണ്ടായിട്ടും അടക്കാനുള്ള നടപടിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Tags:    
News Summary - Scooter accident death in palakkad kozhinjambara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.