സഫീന

ഹൃദയാഘാതം; ആലപ്പുഴ സ്വദേശിനി മസ്കത്തിൽ നിര്യാതയായി

മസ്‌കത്ത്: ആലപ്പുഴ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതയായി. മണ്ണഞ്ചേരിയിലെ സഫീന (58) ആണ് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരന്നു.

വാദി കബീറിൽ പച്ചക്കറി വിൽപ്പന നടത്തിവരുന്ന സുബൈറാണ് ഭർത്താവ്. നാല് മക്കളുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ആമീറാത്ത് ഖബറുസ്ഥാനിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Heart attack; Alappuzha native passes away in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.