ബാബറും റിസ്‌വാനും ഇല്ല! ഏഷ്യ കപ്പിനുള്ള പാകിസ്താൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു, ഫഖർ സമാൻ തിരിച്ചെത്തി

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള 17 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). സൽമാൻ അലി ആഘയാണ് ടീം ക്യാപ്റ്റൻ.

സൂപ്പർ താരങ്ങളായ ബാബർ അസമും മുഹമ്മദ് റിസ്‌വാനും സ്ക്വാഡിലില്ല. യു.എ.ഇയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്‍റിലും ഈ ടീം തന്നെയാണ് കളിക്കുക. ഈമാസം 29 മുതൽ സെപ്റ്റംബർ ഏഴു വരെ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്താനു പുറമെ, അഫ്ഗാനിസ്ഥാൻ, യു.എ.ഇ ടീമുകളാണ് കളിക്കുന്നത്. ഇതിനു പിന്നാലെയാണ് സെപ്റ്റംബർ ഒമ്പതു മുതൽ 28 വരെ യു.എ.ഇയിൽ ഏഷ്യ കപ്പ് നടക്കുന്നത്.

മുതിർന്ന താരങ്ങളായ ഫഖർ സമാൻ, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി, ഫഹീം അഷ്റഫ്, യുവതാരങ്ങളായ സായിം അയ്യൂബ്, ഹസൻ നവാസ്, മുഹമ്മദ് ഹാരിസ് എന്നിവരെല്ലാം സ്ക്വാഡിലുണ്ട്. സൽമാൻ മിർസയും ടീമിൽ സ്ഥാനം നിലനിർത്തി. ബംഗ്ലാദേശിനെതിരായ തകർപ്പൻ പ്രകടനമാണ് താരത്തിന് ടീമിൽ സ്ഥാനം ഉറപ്പിച്ചത്. മൂന്നു മത്സരത്തിൽ ഏഴു വിക്കറ്റുകളാണ് താരം നേടിയത്.

പാകിസ്താൻ സ്ക്വാഡ്;

സൽമാൻ അലി ആഘ (ക്യാപ്റ്റൻ), അബ്രാർ അഹ്മദ്, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഹസൻ നവാസ്, ഹുസൈൻ തലാത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം, ഫർഹാൻ, സായിം അയ്യൂബ്, സൽമാൻ മിർസ, ഷഹീൻ ഷാ അഫ്രീദി, സുഫിയാൻ മുഖീം

Tags:    
News Summary - No Mohammad Rizwan, Babar Azam as Pakistan name Asia Cup squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.