ഉദിനെ (ഇറ്റലി): ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പ് മത്സരം ബുധനാഴ്ച നടക്കും. ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജെർമെയ്നും ഇംഗ്ലണ്ടിലെ ടോട്ടൻഹാം ഹോട്സ്പറും തമ്മിലാണ് കളി. ഉദിനെ ബ്ലൂ എനർജി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിനായി ചാമ്പ്യൻസ് ലീഗ് ജേതാക്കൾ സ്ക്വഡ് പ്രഖ്യാപിച്ചപ്പോൾ ഗോൾ കീപ്പർ ജിയാൻലൂയിജി ഡോണറുമ്മ പുറത്തായി. ഇറ്റലിക്കാരൻ ഗോളി പി.എസ്.ജി വിടുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഇത് കരുത്തുകൂട്ടി. ലില്ലിയൽനിന്ന് ഈ സീസണിലെത്തിയ ലൂകാസ് ഷെവലിയറും ബാക്കപ് ഗോളി മറ്റ് വെയ് സഫനോവുമാണ് പകരം സ്ക്വാഡിലുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഫ്രഞ്ച് ലീഗ് വൺ തുടങ്ങിയ യൂറോപ്പിലെ മുൻനിര ലീഗുകൾക്ക് ഈയാഴ്ച കിക്കോഫ് കുറിക്കാനിരിക്കെയാണ് ചാമ്പ്യന്മാൻ മത്സരിക്കുന്ന സൂപ്പർ കപ്പിന് യൂറോപ്പ് ഒരുങ്ങുന്നത്.
ഇന്ത്യൻ സമയം ബുധനാഴ്ച അർധരാത്രി 12.30നാണ് ആരാധകർ കാത്തിരിക്കുന്ന മത്സരത്തിന് കിക്കോഫ് കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.