ന്യൂഡൽഹി: രാഷ്ട്രീയം മാത്രമല്ല കാൽപന്തും തനിക്ക് വഴങ്ങുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. മുമ്പ് നിരവധി തവണ തന്റെ ഫുട്ബാൾ പ്രേമത്തെ കുറിച്ച് ബേബിയുടെ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ എം.എ ബേബി ഫുട്ബാൾ കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്.
മുൻ ക്യൂബൻ പ്രസിഡന്റും വിപ്ലവ നായകനുമായ ഫിദൽ കാസ്ട്രോക്ക് ആദരം അർപ്പിച്ച് നടത്തിയ പരിപാടിയിലാണ് എം.എ ബേബി വീണ്ടും ബൂട്ടണിഞ്ഞത്. എം.എ ബേബിക്കൊപ്പം ഫുട്ബാൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയയും എം.എ ബേബിക്കൊപ്പം ഫുട്ബാൾ കളിക്കാനുണ്ടായിരുന്നു.
സോളിഡാരിറ്റി കമ്മിറ്റി ഇലവനും അംബാസിഡർ ഇലവനും തമ്മിലാണ് മത്സരം നടന്നത്. ക്യൂബൻ അംബാസിഡർ ജുവൻ കാർലോസ് മാർസാൻ. സി.പി.എം പി.ബി അംഗം അരുൺ കുമാർ വിജു കൃഷ്ണൻ എന്നിവരും ഫുട്ബാൾ മത്സരത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.