വനിതാലോകകപ്പ് ചെസ് ഫൈനലിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്ന ഇന്ത്യൻ താരങ്ങളായ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും
ബറ്റുമി (ജോർജിയ): ഫിഡെ വനിതാലോകകപ്പ് ചെസില്‍ ഇന്ത്യൻ താരങ്ങളുടെ ചരിത്രഫൈനൽ പോരാട്ടത്തിന് തുടക്കം. യുവ താരം ദിവ്യ ദേശ്മുഖും സീനിയർ പോരാളിയായ കൊനേരു ഹംപിയും തമ്മിലുള്ള ഫൈനലിലെ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചു. കറുത്ത കരുക്കളുമായി കളിച്ചാണ് ഹംപി സമനില സ്വന്തമാക്കിയത്.
ഇന്ന് രണ്ടാം ഗെയിമിൽ വെള്ളക്കരുക്കളുമായി കളിക്കുന്ന ഹംപിക്ക് കിരീട പ്രതീക്ഷ ഏറെയാണ്. രണ്ടാം ഗെയിമിലും തുല്യത പാലിച്ചാൽ നാളെ ടൈബ്രേക്കറിൽ ലോകജേതാവിനെ തീരുമാനിക്കും. ഇതാദ്യമായാണ് രണ്ടു ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലിൽ കളിക്കുന്നത്. സെമിയിൽ ചൈനയുടെ ലി ടിങ്ജിയെ ടൈബ്രേക്കറിൽ കീഴടക്കിയാണ് ഹംപി ഫൈനലിലെത്തിയത്. ചൈനയുടെ തന്നെ ടാന്‍ സോംഗിയെ തോൽപിച്ചാണ് ദിവ്യ മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.