ഷില്ലോങ്: 2027ൽ നടക്കുന്ന 39ാമത് ദേശീയ ഗെയിംസിന് എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും സംയുക്ത ആതിഥേയരായേക്കും. നേരത്തേ ഷില്ലോങ്ങിൽ നടത്താനായിരുന്നു തീരുമാനം. സംയുക്തമായി നടത്തണമെന്ന് ഷില്ലോങ്ങിൽ ചേർന്ന യോഗത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽനിന്നാണ് ഈ നിർദേശം വന്നത്. കായിക മന്ത്രിമാർ, കായിക സെക്രട്ടറിമാർ, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ ആദ്യ മേഖലായോഗത്തിൽ ഈ നിർദേശത്തിന് ഏകകണ്ഠമായ പിന്തുണ ലഭിച്ചു.
അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മിസോറം, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 1999ൽ മണിപ്പൂരും 2007ൽ അസമും ഗെയിംസിന്റെ ആതിഥേയരായിരുന്നു. 2027ലെ ഗെയിംസ് മേഘാലയയായിരുന്നു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.