സുബ്രതോ മുഖർജി സംസ്ഥാന ജൂനിയർ വനിത ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ തൃശൂർ അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ
ശ്രീകൃഷ്ണപുരം (പാലക്കാട്): സുബ്രതോ മുഖർജി സംസ്ഥാന ജൂനിയർ വനിത സ്കൂൾ ടൂർണമെന്റിൽ തൃശൂർ അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ എച്ച്.എസ്.എസ് ജേതാക്കൾ. ടൈബ്രേക്കറിലൂടെയാണ് വിജയിയെ (4-3) കണ്ടെത്തിയത്. കലാശപ്പോരിൽ എസ്.എൻ.വി.എച്ച്.എസ്.എസ് ആളൂരായിരുന്നു എതിരാളികൾ.
നിശ്ചിത സമയം ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് ടൈബ്രേക്കറിലേക്ക് നീണ്ടത്. ലൂസേഴ്സ് ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂൾ എറണാകുളം സ്പോർട്സ് ഡിവിഷൻ സ്കൂളിനെ തോൽപിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
എസ്.എൻ.വി സ്കൂളിലെ പി.എസ്. വർഷ ടൂർണമെന്റിലെ താരമായി. മികച്ച ഗോൾകീപ്പറായി അവിട്ടത്തൂരിലെ അൽശിഖ രാമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രോമിസിങ് താരമായി ഗവ. സ്പോർട്സ് ഡിവിഷൻ സ്കൂൾ കണ്ണൂരിലെ നേഹ സജിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.