ബഗ്ദാദ്: മൂന്നാം ദിവസവും ഇറാഖിലെ എണ്ണസമൃദ്ധമായ കുർദിസ്താൻ പ്രവിശ്യയിൽ ഡ്രോൺ ആക്രമണം തുടർന്നതോടെ അഗ്നിബാധയിൽ കൂടുതൽ എണ്ണപ്പാടങ്ങൾ പ്രവർത്തനം നിർത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
മേഖലയിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ശൈഖാൻ പ്രവർത്തനം നിർത്തിയതായി ഗൾഫ് കീസ്റ്റോൺ പെട്രോളിയം കമ്പനി അറിയിച്ചു. കുർദിസ്താൻ പ്രാദേശിക ഭരണകൂടത്തിനാണ് മേഖലയിൽ പരമാധികാരം. തൗഖ്, പേഷ്കാബൂർ, ഐൻ സിഫ്നി എന്നീ എണ്ണപ്പാടങ്ങൾക്കു നേരെയും ആക്രമണമുണ്ടായി.
തൗഖ്, പേഷ്കാബൂർ എന്നിവിടങ്ങളിലും ഖനനം താൽക്കാലികമായി നിർത്തിവെച്ചതായി നോർവേ ആസ്ഥാനമായുള്ള കമ്പനിയായ ഡി.എൻ.ഒ അറിയിച്ചു. ഐൻ സിഫ്നി നിലയം പ്രവർത്തിപ്പിക്കുന്നത് യു.എസ് ആസ്ഥാനമായ ഹണ്ട് ഓയിൽ കമ്പനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.